പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടി പിന്നീട് സൗത്ത് ഇന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട താരമാണ് സായിപല്ലവി. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ സായിപല്ലവി വേഷമിട്ടു. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് സൂര്യ നായകനായെത്തിയ എൻജികെ ആണ്.ചിത്രം നിറഞ്ഞ കൈയ്യടികളോടുകൂടി പ്രദർശനം തുടരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിൽ സായി പല്ലവിയും രാകുൽ പ്രീതുമാണ് നായികമാരായി എത്തുന്നത്.
അടുത്തിടെ നടന്ന അഭിമുഖത്തിൽ ഒരു ചിത്രത്തിൽ മാത്രം അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തനിക്ക് പിന്നീട് തോന്നിയെന്ന് സായിപല്ലവി തുറന്നുപറഞ്ഞു. എ എൽ വിജയ് സംവിധാനം ചെയ്ത ദിയ എന്ന തമിഴ് ചിത്രമായിരുന്നു അത്.തന്റെ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടെങ്കിൽ അഭിനയിക്കും എന്ന രീതിയാണ് പണ്ടൊക്കെ സിനിമ സെലക്ട് ചെയ്യാൻ ഉപയോഗിച്ചിരുന്നതെന്നും എന്നാൽ അത് തെറ്റാണെന്നും സായിപല്ലവി പറയുന്നു. ഹൊറർ ചിത്രമായിരുന്നു ദിയ. ചിത്രത്തിന്റെ ഷൂട്ടിങിനിടെ സംവിധായകനും നായികയുമായി പ്രണയത്തിലായിരുന്നു എന്ന വിവാദങ്ങളും ഉയർന്നിരുന്നു.