2016ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് എക്കാലത്തെയും മികച്ച ഹിറ്റ് ചലച്ചിത്രമാണ്. മറ്റ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പ്രാവര്‍ത്തികമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങള്‍ ബോളിവുഡ് സിനിമാ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിക്ക് ലഭിച്ചിട്ടുണ്ട്.
രണ്ട് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള സംവിധായകന് കൂടിയാണ് സഞ്ജയ് ലീലാ ബന്‍സാലി. ഹൃത്വിക് റോഷനെ നായകനാക്കി പുലിമുരുകന് നിര്‍മ്മിക്കാനായിരുന്നു സഞ്ജയ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ഹൃത്വിക് പിന്മാറുകയായിരുന്നു.
പുലിമുരുകനായുള്ള തിരച്ചിലിലാണ് ബല്സാലി ഇപ്പോള്‍.സല്മാന് ഖാനാകും പുലിമുരുകനായെത്തുക എന്നതാണ് വിവരം. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും.
മലയാളത്തിന് ആദ്യമായി 100 കോടി-150 കോടി ക്ലബ്ബുകളിലേക്കുള്ള വാതില്‍ തുറന്നുകൊടുത്ത ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്സ് ഓഫീസിലെ 100 കോടി ക്ലബ് എന്നത് മറുഭാഷാ ചിത്രങ്ങൾക്ക് മാത്രം കേട്ടിരുന്ന ഒരു കാര്യമാണ്. മലയാളം ഇൻഡസ്ട്രിയെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് പുലിമുരുകൻ റിലീസ് ആയത്.
2016 ഒക്ടോബർ 7 നായിരുന്നു പുലിമുരുകൻ എന്ന വിജയ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയത്.ചിത്രം റിലീസായി ഒരു മാസം കൃത്യം തികഞ്ഞ നവംബർ ഏഴാം തിയതിയായിരുന്നു പുലിമുരുകൻ 100 കോടി ക്ലബിൽ ഇടം പിടിച്ചത്. ആ ചരിത്ര നേട്ടത്തിന്റെ മൂന്നാം വാർഷികമാണ് ഇന്ന്.പിന്നീട് ലാലേട്ടൻ തന്നെ വീണ്ടും 100 കോടി ക്ലബിൽ ഇടം പിടിച്ചുവെങ്കിലും ഈ നേട്ടത്തിന് മാറ്റ് കൂടുതലാണ്.