മലയാള സിനിമ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങുകയാണ് ശ്രീകുമാര്‍ മേനോന്റെ ഒടിയന്. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം
ഡിസംബര്‍ പതിനാലിന് തിയേറ്ററുകളിലെത്തും.ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാല്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ഒടിയന് എത്തും.
ഇതിനോടകം വലിയ ഹൈപ്പുകൾ ചിത്രത്തെ കുറിച്ച് വീണ്ടും പ്രതീക്ഷ വർദ്ധിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കുന്ന സാം സി.എസ് ആണ് ചിത്രത്തെ കുറിച്ച് പുതിയ വിശേഷങ്ങൾ പുറത്ത് വിട്ടത്.താൻ ഒടിയന്റെ അവസാന വട്ട ബാക്ക്ഗ്രൗണ്ട് സ്ക്രോർ നിർവഹിക്കുക ആണെന്നും ഇനി ബാക്കി ഉളളത് ക്ളൈമാസ് മാത്രമാണെന്നും അദ്ദേഹം പറയുന്നു.ക്ളൈമാസ് മരണ മാസ്സ് ആണെന്നും ഇവിടെ ഇതിന് സംഗീതം നൽകുമ്പോൾ തന്നെ എനിക്ക് ആവേശം ഇരട്ടിയാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മോഹൻലാൽ ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ഒരുങ്ങുന്നത് എന്ന് അദ്ദേഹം ഉറപ്പ് തരുന്നു
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്