മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച നായികമാരെ നൽകിയ സംവിധായകനായ ലാൽ ജോസ് രസികൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിയാണ് സംവൃത സുനിൽ. മുല്ലമൊട്ട് പോലുള്ള പല്ലും നീണ്ട മുടിയും നിഷ്കളങ്കമായ ചിരിയുമുള്ള സംവൃത പിന്നീട് മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും മുതിർന്ന താരങ്ങളുടേയും നായികയായി തിളങ്ങി. വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സംവൃതയുടെ തിരിച്ചുവരവാണ് ബിജുമേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം. തന്നെപ്പറ്റി പ്രചരിച്ച സത്യമല്ലാത്ത ഒരു വാർത്തയെപ്പറ്റി ഇപ്പോൾ തുറന്നു സംസാരിക്കുകയാണ് സംവൃത സുനിൽ. എങ്കിൽ എന്നോട് പറ എന്ന് എന്ന പരിപാടിയിലൂടെ ആയിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
തന്നെപ്പറ്റി കേട്ട സത്യമല്ലാത്ത വാർത്ത ഏതാണ് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. വിവാഹത്തിനുശേഷം തനിക്ക് വണ്ണം കൂടി എന്ന രീതിയിൽ ഒരു ചിത്രം പുറത്ത് വന്നിരുന്നു എന്നും വാർത്തകൾ പ്രചരിച്ചു എന്നും താരം പറയുന്നു. അതു കണ്ട ആളുകൾ ഇപ്പോഴും താരത്തോട് ചോദിക്കാറുണ്ട് വണ്ണം കുറഞ്ഞു അല്ലേ എന്ന്. പ്രസവശേഷം പോലും താൻ അധികം വണ്ണം വെച്ചിട്ടില്ലായിരുന്നുവെന്നും ഈ ചിത്രം എങ്ങനെ പ്രചരിച്ചു എന്ന് തനിക്കറിയില്ലെന്നും സംവൃത പറയുന്നു.