മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച നായികമാരെ നൽകിയ സംവിധായകനായ ലാൽ ജോസ് രസികൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിയാണ് സംവൃത സുനിൽ. മുല്ലമൊട്ട് പോലുള്ള പല്ലും നീണ്ട മുടിയും നിഷ്കളങ്കമായ ചിരിയുമുള്ള സംവൃത പിന്നീട് മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും മുതിർന്ന താരങ്ങളുടേയും നായികയായി തിളങ്ങി.
വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സംവൃതയുടെ തിരിച്ചുവരവാണ് ബിജുമേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം. കുടുംബ ജീവിതം ആവോളം ആസ്വദിക്കാൻ വേണ്ടിയാണ് സംവൃത അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തത്.
വിവാഹശേഷം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരുന്ന താരം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. താരം തൻ്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിടുന്നത്. ശരത് കാല ഭംഗി ആസ്വദിക്കുന്ന സംവൃതയെയാണ് ചിത്രത്തിൽ കാണുന്നത്..സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നടിയുടെ ചിത്രം വൈറലായിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് കമന്റുമായെത്തുന്നത്.