ദാല്‍ തടാകത്തില്‍ തോണിയിലിരുന്ന് കാശ്മീരി പെണ്ണായി സാനിയ അയ്യപ്പന്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സാനിയ പോകുന്ന സ്ഥലങ്ങളില്‍ നിന്ന് ഓര്‍മകളെ ഒപ്പിയെടുക്കാനായി നിരവധി ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത്തവണ താരം സുഹൃത്തുക്കളുമൊത്ത് പോയത് കാശ്മീരിലേക്കാണ്. കാശ്മീര്‍ ഡയറീസ് എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
പരമ്പരാഗത കാശ്മീരി വസ്ത്രങ്ങള്‍ അണിഞ്ഞ് സുന്ദരിയായാണ് സാനിയ ചിത്രത്തിലുള്ളത്. ബാല താരമായി സിനിമയിലെത്തിയ നടി വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയുടെ ‘ബാല്യകാല സഖി’യില്‍ ബാലതാരമായി സാനിയ വേഷമിട്ടിരുന്നു.
പൃഥ്വിരാജ് ചിത്രം ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തി ശ്രദ്ധ നേടിയിരുന്നു. ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി ഗസ്റ്റ് റോളിലും താരം അഭിനയിച്ചിരുന്നു.ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ മിനി സ്ക്രീനില്‍ സജീവമായത്. നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ താരം സജീവമായി പങ്കെടുത്തിട്ടുണ്ട്. ഈ ലോക്ഡൗണ്‍ കാലത്ത് താരം വസ്ത്രവിപണന രംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. യുട്യൂബ് ചാനലിലൂടെയും സാനിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു