മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ത്രീ ഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഖ്യാത ഛായഗ്രാഹകൻ സന്തോഷ് ശിവൻ നിർവഹിക്കും. സന്തോഷ് ശിവൻ തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് വഴി ഈ കാര്യം പുറത്ത് വിട്ടു .സന്തോഷിന്റെ ഡേറ്റുകൾ ഫൈനലൈസ് ചെയ്താൽ അന്തിമ തീരുമാനമെടുക്കും.
തൊടുപുഴയിലെ ദൃശ്യം ടൂവിന്റെ ലൊക്കേഷനിൽ നിന്ന് മോഹൻലാലിനും തിരക്കഥാകൃത്ത് ജിജോ പുന്നൂസിനും ഒപ്പമുള്ള ചിത്രം സന്തോഷ് ശിവൻ പങ്കുവെച്ചു.
with 2 Icons … teaming up to showcase the best of south indian Talent …. internationally “Barros” Mohan Lals Debut Directorial.. with an outstanding cast to aid Jijo Punnose script ( My Dear Kuttichathan) in 3D pic.twitter.com/ksBPh7BkBP
— SantoshSivanASC. ISC (@santoshsivan) October 17, 2020
മലയാളത്തിൽ ആദ്യ ത്രീഡി ചിത്രമൊരുക്കിയ ജിജോയാണ് ബറോസിന്റെ രചന നിർവഹിക്കുന്നത്.ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണിപ്പോൾ സന്തോഷ് ശിവൻ.