ഛായാഗ്രാഹകൻ എന്ന നിലയിൽ ബോളിവുഡിലും മലയാളത്തിലും സാന്നിധ്യം തെളിയിച്ച സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പാലയിൽ പുരോഗമിക്കുന്നു. ബിജു മേനോനും പാര്‍വതി തിരുവോത്തും ഷറഫുദ്ദീനും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്ടെയിന്മെന്റുമാണ് നിര്‍മ്മാണം.
ചിത്രത്തിന്റെ പിന്നണിയിൽ പ്രഗൽഭരായ ഒട്ടനേകം ടെക്നീഷ്യന്മാരാണ് അണിനിരക്കുന്നത്.
യാക്സണ്‍ ഗാരി പെരേര- നേഹാ നായര്‍ ടീമാണ് സംഗീത സംവിധാനം, ജി ശ്രീനിവാസ റെഡ്ഡി ക്യാമറയും മഹേഷ് നാരായണന് എഡിറ്റിംഗും നിർവഹിക്കുന്നു. അയ്യപ്പനും കോശിയിലെ അയ്യപ്പനു ശേഷം ബിജു മേനോന്റെ മറ്റൊരു കരുത്തനായ കഥാപാത്രമായിരിയ്ക്കും ഈ ചിത്രത്തിലേതെന്ന് സഹനിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള അറിയിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ പാർവതി ഇന്ന് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.