വർഷങ്ങൾക്കു മുൻപ് അഭിനയരംഗത്തെത്തി പിന്നീട് സിനിമയിലും സീരിയലിലും ഒരുപോലെ പ്രിയങ്കരിയായി മാറിയ താരമാണ് സരയൂ. നിരവധി ഷോകൾക്ക് അവതാരികയായി താരം കയ്യടി നേടിയിട്ടുണ്ട്. സിനിമയിൽ കൂടുതലും സഹനടിയായി ആണ് അഭിനയിച്ചതെങ്കിലും താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധനേടുന്നത് ആയിരുന്നു. അങ്ങനെ കൈനിറയെ കഥാപാത്രങ്ങൾ താരം സ്വന്തമാക്കി. ആൽബം സോങ്ങിലൂടെ അഭിനയരംഗത്തെത്തിയ താരത്തിന്റെ പൂത്തിലഞ്ഞി താഴ്വരയിൽ എന്ന് തുടങ്ങുന്ന പാട്ട് ഹിറ്റായതോടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു താരമാണ് സരയൂ. ദീപാവലിയുടെ ഭാഗമായി താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാകുന്നത്. ഈ ഫോട്ടോഷൂട്ടിൻ്റെ മേക്കിങ് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ശശികല ചാർത്തിയ ദീപാവലയം എന്ന പാട്ടാണ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. അതിനു സരയു നൽകിയ ക്യാപ്ഷനും ഏറെ രസകരമാണ്.” ശശികല ഇല്ലാത്ത ദീപാവലിയോ !സമ്മതിക്കില്ല ഞാൻ ” എന്നാണ് സരയുവിന്റെ ക്യാപ്ഷൻ.