മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സരയു മോഹന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. തന്റെ ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് സരയു സുനിലിനെ വിവാഹം കഴിച്ചത്. ഇരുവരും ആദ്യമായി കാണുന്നത് സനല്‍ ജോലി ചെയ്തിരുന്ന ഒരു സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ വെച്ചാണ്. പിന്നീട് സനല്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ ബൈറ്റിന്റെ വേണ്ടി വീണ്ടും കണ്ടുമുട്ടി. തുടര്‍ന്നായിരുന്നു ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയത്. 2016 ലായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്.
ഇപ്പോഴിതാ സുനിലിനെക്കുറിച്ച് സരയു പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സരയു മനസ് തുറന്നത്. സനലിന്റെ പാഷന് സിനിമയാണ്. 24 മണിക്കൂറും സിനിമ കാണാനും സിനിമയെക്കുറിച്ച് സംസാരിക്കാനുമാണ് ഇഷ്ടം. എന്നാല്‍ സുനിലിന്റെ മോശം സ്വഭാവത്തെക്കുറിച്ച് സരയുവിന്റെ അഭിപ്രായം ഇങ്ങനെ.
സുനില്‍ ജോലിക്കാര്യത്തില്‍ 101 ശതമാനവും ഓണ്‍ ആണെങ്കിലും വ്യക്തിജീവിതത്തില്‍ ചെറുതായി മടിയുണ്ട്. പൊതുവെ എല്ലാ വീടുകളിലും കാണുന്നത് പോലെ തന്നെ. ഞാന്‍ എല്ലാ കാര്യവും ചിട്ടയോടെ പോകണമെന്ന് കരുതുന്നയാളാണ്. ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് രാവിലെ നാലേമുക്കാലിനൊക്കെ പോകും. പക്ഷെ അതല്ലാതെ നമ്മള് എന്തെങ്കിലും പറഞ്ഞാല്‍ ഇത്തിരി മടിയാണ്. സാധനങ്ങള്‍ വെക്കേണ്ടയിടത്ത് വെക്കാത്തതിനെ ചൊല്ലിയായിരിക്കും വഴക്ക്. ആള് നല്ല ഫൂഡിയാണ്. ഇടയ്ക്കൊക്കെ വ്യായാമം ചെയ്യാന്‍ പറഞ്ഞ് ഞാന്‍ വഴക്കിടാറുണ്ട്. തങ്ങള്‍ ഒരേ ഫീല്ഡിലുള്ളവരാണെങ്കിലും സുനിലിന്റെ പ്രൊഫഷണല്‍ കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും സരയു പറഞ്ഞു.