Thursday, January 21

സരിതയുടെ “വയ്യാവേലി ” യുട്യൂബിൽ: അഭിനയത്തെ സ്മരിച്ച് ട്രോളൻമാർ

Pinterest LinkedIn Tumblr +

സരിത നായർ കേന്ദ്ര കഥാപാത്രമായി എത്തിയ വയ്യാവേലി എന്ന ചിത്രം  യൂട്യൂബിൽ ട്രെൻഡിങ് ആകുന്നു .കേരളരാഷ്ട്രീയത്തെ പിടിച്ച് ഉലച്ചതും നേതാക്കന്മാരുടെ ഉറക്കം കെടുത്തിയ സോളാർ കേസിലെ നായികയാണ് സരിത നായർ.

പോലീസ് ഓഫീസറായാണ് സരിത പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അന്ത്യകൂദാശ എന്ന ചിത്രത്തിലായിരുന്നു വയ്യാവേലി എന്ന ചിത്രത്തിന് മുൻപ് സരിത അഭിനയിച്ചിരുന്നത് . വയ്യാവേലി എന്നചിത്രം യൂട്യൂബിൽ പുറത്തിറങ്ങിയതോടെ ട്രോളന്മാർ സജീവമായി രംഗത്തെത്തിയിരിക്കുകയാണ്. സരിതയുടെയും ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടേയും വളരെ മോശം പ്രകടനത്തെ ആണ് ട്രോളന്മാർ കളിയാക്കുന്നത്.

നാലു വർഷങ്ങൾക്കു മുൻപാണ് ഈ ചിത്രങ്ങളെ സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്. കുറച്ചു ദിവസങ്ങൾ മാത്രമേ ആയള്ളൂ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട്. അധികം വൈകാതെ തന്നെ ട്രോളുകളും സോഷ്യൽ മീഡിയയിൽ മൈലായി.

ശിവജി ഗുരുവായൂർ കൊച്ചുപ്രേമൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .വി വി സന്തോഷമാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ എഴുതിയത് അശോക് നായരാണ്. അദ്ദേഹം തന്നെയാണ് വയ്യാവേലി ചിത്രത്തിൻറെ നിർമ്മാതാവും. ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് യൂട്യൂബിൽ ട്രെൻഡിങ്ങിൽ ആയത്.

“Lucifer”
Loading...
Share.

About Author

Comments are closed.