സലിം കുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ആദാമിന്റെ മകൻ അബു.സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചത്.സലിം കുമാർ എന്ന നടനും സലിം അഹമ്മദ് എന്ന സംവിധായകനും മലയാള സിനിമയിൽ ഒരു കൈയൊപ്പ് ചാർത്തി കൊടുത്ത ചിത്രമായിരുന്നു ആദാമിന്റെ മകൻ അബു.
ഇപ്പോൾ കോഴിക്കോട് സർവ്വകലാശാലയുടെ ബി.എ മലയാളം സിലബസിൽ (ദൃശ്യകലാ സാഹിത്യം) പഠന വിഷയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആദാമിന്റെ മകൻ അബുവിന്റെ തിരക്കഥ. സംവിധായകൻ തന്നെയാണ് വാർത്ത പുറത്ത് വിട്ടത്
സലിം അഹമ്മദിന്റെ ഫേസ്ബുക് പോസ്റ്റ്:
‘ആദാമിന്റെ മകൻ അബു’ സിനിമയുടെ തിരക്കഥ കോഴിക്കോട് സർവ്വകലാശാലയുടെ ബി.എ മലയാളം സിലബസിൽ (ദൃശ്യകലാ സാഹിത്യം) പഠിപ്പിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു. എനിക്ക് ബിരുദം ലഭിച്ച അതേ യൂണിവേഴ്സിറ്റിയിൽ തന്നെ വർഷങ്ങൾക്കു ശേഷം എന്റെ തിരക്കഥ പാഠ്യ വിഷയമാക്കി എന്നറിയുമ്പോൾ നിറഞ്ഞ സന്തോഷം