കഴിഞ്ഞ ദിവസം വിവാഹിതരായ നടൻ സെന്തിൽ കൃഷ്ണയുടെയും അഖിലയുടെയും രസകരമായ നിമിഷങ്ങൾ ഒത്തുചേർന്ന വിവാഹ വീഡിയോ പുറത്തിറങ്ങി. കോഴിക്കോട് സ്വദേശിനിയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതിയാണ് സെന്തിലിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രം. ചിത്രത്തിലെ നായക വേഷം സെന്തിലിന് നിരവധി പ്രശംസകൾ സമ്മാനിച്ചു. ആഷിക് അബു സംവിധാനം ചെയ്ത വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ സെന്തിൽ അവതരിപ്പിച്ചിരുന്നു. പരസ്പരം ഊട്ടുന്നതോടൊപ്പം രസകരമായ മറ്റു പല രംഗങ്ങളും ചേർന്നതാണ് വിവാഹ വീഡിയോ.