മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ജനങ്ങൾ ഏറെ ആഘോഷമാക്കി തീർത്ത ഒരു ചിത്രം കൂടിയായിരുന്നു ഇത്. മോഹൻലാൽ ,പ്രണവ് മോഹൻലാൽ, മഞ്ജുവാര്യർ ഹരീഷ് പേരടി ,കീർത്തി സുരേഷ്, പ്രഭു തുടങ്ങി വൻ താരനിരകളായിരുന്നു ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാലിൻറെ ചെറുപ്പകാലം അഭിനയിച്ചത് മകൻ പ്രണവ് മോഹൻലാൽ ആയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഷെയ്ഡ്സ് ഓഫ് പ്രണവ് എന്ന തലക്കെട്ടോട്ട് കൂടി പുറത്തിറങ്ങിയ ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. മോഹൻലാലാണ് ചിത്രത്തിലെ കുഞ്ഞാലിമരയ്ക്കാർ എന്ന ടൈറ്റിൽ റോളിൽ എത്തിയിരുന്നത്. നായകനേക്കാൾ ഉപരി മകൻ പ്രണവ് കൈയടി അർഹിക്കുന്നു എന്ന് ആരാധകർ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകുന്നു. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ പ്രണവ്അഭിനയിച്ചിട്ടുള്ളൂ എങ്കിലും അച്ഛനെ പോലെ തന്നെ ആരാധകർക്ക് ഏറെ ഇഷ്ടമാണ് ഈ മകനെയും.
പ്രണവിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ്. ചിത്രത്തിൽ പ്രണവും കല്യാണിയും പ്രിയദർശനും ആണ് പ്രധാന കഥാപാത്രത്തിൽ എത്തുന്നത്. കുഞ്ഞാലിമരയ്ക്കാറിൽ പ്രണവും കല്യാണിയും തന്നെയായിരുന്നു ജോഡികളായി എത്തിയത്. ഇരുവരും തമ്മിലുള്ള കോംബോ യും ആരാധകർ ഇഷ്ടപ്പെട്ടിരുന്നു.അണിയറപ്രവർത്തകർ പങ്കുവെച്ച പുതിയ വീഡിയോയിൽ പ്രണവ് നടത്തുന്ന ഫൈറ്റിംഗ് രംഗങ്ങളും ഗാന ചിത്രീകരണവും ഒക്കെ കൊടുത്തിട്ടുണ്ട്. ആക്ടീവായാണ് പ്രണവ് ഷൂട്ടിംഗ് ലൊക്കേഷനിൽ നിൽക്കുന്നതെന്നും വീഡിയോയിൽ കാണാം. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ട് കമൻറുകൾ രേഖപ്പെടുത്തിയത് ,അച്ഛനെ പോലെ വലിയൊരു നടൻ ആകുമെന്ന് ആരാധകരും ആശംസിക്കുന്നു. തിയേറ്റർ റിലീസിന് പിന്നാലെ മരയ്ക്കാർ അറബിക്കടലിന്റ സിംഹം ഓൺലൈൻ പ്ലാറ്റ്ഫോമിലും റിലീസിന് ഒരുങ്ങുകയാണ് .