സ്പോർട്സ് ജേണലിസ്റ്റ് ആയി കരിയർ തുടങ്ങിയെങ്കിലും ഷൈജു ദമോദരനെ മലയാളികൾ ഞെട്ടിലേറ്റിയത് ചടുലവും ആവേശകരവുമായ കമന്ററികളുടെ പേരിലാണ്. ഇപ്പോഴിതാ ഒമര്‍ലുലു ചിത്രമായ ധമാക്കയിലും കളിയുടെ കമന്റേറ്ററി ഡബ്ബു ചെയ്തിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിലെ കളി ഡബ്ബ് ചെയ്യാൻ വന്ന ഷൈജു ദാമോദരൻ എന്ന തലക്കെട്ടൊട് കൂടിയാണ് ഒമർ ലുലു ഷൈജു ദാമോദരനുമായുള്ള ചിത്രം പോസ്റ്റ് ചെയ്തത്.
ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്. ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ധമാക്ക.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം മുകേഷും ഊർവശിയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നവംബർ 15ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ ഡിസംബർ 20ലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിനിടെ ചിത്രത്തിലെ ധര്മ്മജന് ബോള്‍ഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. . ‘ധമാക്ക’യുടേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
‘പൊട്ടി പൊട്ടി’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. റംഷിയും ഗോപി സുന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഈ ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.