ബോളിവുഡിന്റെ പ്രിയപ്പെട്ട നടി വിദ്യ ബാലന് നായികയായി എത്തുന്ന ഗണിത ശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം പറയുന്ന ‘ശകുന്തള ദേവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹ്യൂമന്‍ കംപ്യൂട്ടര്‍ എന്ന വിളിപ്പേരില്‍ ആണ് ശകുന്തള ദേവി അറിയപ്പെടുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അനു മേനോന് ആണ്. ശകുന്തള ദേവിയായാണ് വിദ്യ ബാലന് ചിത്രത്തില്‍ എത്തുന്നത്.
ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈലിലും ലുക്കു സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടി കഴിഞ്ഞു. അഞ്ചാം വയസ്സില്‍ ആണ് 18 വയസ്സുള്ളവര്‍ക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം, നിര്‍ധാരണം ചെയ്ത് ശകുന്തളാ ദേവി പ്രശസ്തിയില്‍ എത്തുന്നത്. ശേഷം ആരെയും അതിശയിപ്പിക്കുന്ന കണക്കുട്ടല്‍ വേഗത്തിലായി ചെയ്ത് അറിയപ്പെടുകയായിരുന്നു. ഇത്രയും പ്രൊമിനന്റ് ആയ ഒരു വേഷം തനിക്ക് തന്നതില്‍ വിദ്യ ഒരു അഭിമുഖത്തില്‍ സംവിധായകനോട് നന്ദി പറഞ്ഞിരുന്നു.
ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിക്രം മല്‍ഹോത്ര നയിക്കുന്ന നിര്‍മാണ കമ്പനിയാണ്. ചിത്രം ജൂലൈ 31ന് ആമസോണ്‍ പ്രൈം വഴി ചിത്രം റിലീസിലാകും. ട്രയിലറിന് മികച്ച സ്വീകരാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ട്രയിലര്‍ വൈറലായത്. വിദ്യയുടെ ചിത്രത്തിലെ ലുക്കും ഏറെ ശ്രദ്ദിക്കപ്പെട്ടു കഴിഞ്ഞു.