Saturday, October 24

‘എഴുന്നേൽക്കടോ എന്ന് മമ്മുക്കയോട് പറയാൻ എനിക്ക് പറ്റില്ലെന്ന് പറഞ്ഞു’ കുട്ടനാടൻ ബ്ലോഗിലെ അനുഭവം പങ്കുവെച്ച് ഷംന കാസിം

Pinterest LinkedIn Tumblr +

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ഒരു കുട്ടനാടൻ ബ്ലോഗ് പ്രദർശനത്തിനൊരുങ്ങുകയാണ്. മമ്മൂട്ടി നായകനായ ചിത്രത്തിൽ അനു സിത്താര, ഷംന കാസിം, ലക്ഷ്‌മി റായ് എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ സംഭവിച്ച ഒരു അനുഭവം പങ്കു വെച്ചിരിക്കുകയാണ് നടി ഷംന കാസിം. “ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് ഈ രംഗം ചിത്രീകരിച്ചത്. ഇതെങ്ങാനും ആദ്യ ദിവസം തന്നെ ഷൂട്ട് ചെയ്തിരുന്നുവെങ്കില്‍ എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നേനെ! സത്യത്തില്‍ ‘എഴുന്നേല്‍ക്കെടോ’ എന്നായിരുന്നു ഡയലോഗ് ഷീറ്റില്‍. അങ്ങനെ ഒരു ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. നീന എന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഡയലോഗ് ആണ് ഇതെന്നും ഷംന പറയുന്നത് അല്ലെന്നും പറഞ്ഞ് സേതു ചേട്ടന്‍ ധൈര്യം തന്നു. പിന്നെ മമ്മൂക്കയും എന്നെ കംഫര്‍ട്ടബിളാക്കി. പക്ഷേ, മമ്മൂക്കയുടെ ഫാന്‍സുകാരെ ഓര്‍ക്കുമ്പോള്‍ പേടിയുണ്ട്. എന്തായാലും തിയ്യറ്ററില്‍ എല്ലാവരും നന്നായി ആസ്വദിക്കുന്ന ഒരു രംഗമാകും അതെന്ന് എനിക്കുറപ്പുണ്ട്.” മനോരമയുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞു.

“Lucifer”
Loading...
Share.

About Author

Leave A Reply