അകാലത്തിൽ അന്തരിച്ച നടൻ അബിയുടെ മകൻ ഷെയിൻ നിഗം വളരെ വേഗത്തിൽ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ്. അദ്ദേഹം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖം ട്രോളുകൾക്ക് വിധേയമായിരുന്നു. ഷെയിൻ കഞ്ചാവടിച്ച് സംസാരിക്കുകയാണ് എന്ന് പല വിമർശനങ്ങളും എത്തിയിരുന്നു. അതിനൊക്കെ മറുപടിയായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു പക്ഷം ചേര്‍ന്ന് താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും എല്ലാവരും സന്തോഷത്തോടെ ജീവിക്കൂന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നും താരം പറയുന്നു.
ഇന്ന് ഈ മൊമന്റില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ പറ്റാത്തത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം ചോദിക്കുന്നു. കുറെ പേര് നീലച്ചടയനാണോ കഞ്ചാവാണോ എന്നൊക്കെ അദ്ദേഹത്തോട് ചോദിച്ചു. അത് ഉപയോഗിക്കുന്നവർ താൻ ചോദിക്കുന്നത് ചോദിച്ചിട്ടുണ്ടോ എന്നും അദ്ദേഹം പറഞ്ഞു. ‘ഒരു എനര്‍ജിയില്‍ നിന്നാണ് നമ്മൊളൊക്കെ ഉണ്ടായത്. നീയും ഞാനും കടലും പ്രകൃതിയും എല്ലാം ഒരു എനര്‍ജിയില്‍ നിന്ന് ഉണ്ടായതാണെന്ന് ചിന്തിച്ചു നോക്കണം. ബാക്കിയൊക്കെ നമ്മള് ഉണ്ടായക്കിയ വ്യത്യാസങ്ങളാണ്’. ഹിന്ദു, മുസ്ലിം,ക്രിസ്ത്യന്‍, ബ്ലാക്ക്, വൈറ്റ് എല്ലാം അങ്ങിനെ ഉണ്ടായതാണ്. ” ഷെയിൻ നിഗം പറയുന്നു. ട്രോളുകൾ എല്ലാം താൻ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.