വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കുമ്പളങ്ങി നൈറ്റ്സിനു ശേഷം ബോളിവുഡിലും ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഷെയിൻ നിഗം. തമിഴിലേക്കും ക്ഷണം ലഭിച്ച താരം വിക്രം നായകനാകുന്ന കോബ്ര എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യുവാനിരിക്കുകായായിരുന്നു. താരത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളുടെ അന്തിമ തീരുമാനമായി ഷൈയ്നിനെ ചിത്രങ്ങളിൽ അഭിനയിപ്പിക്കരുതെന്ന വാർത്തയാണ് ഒടുവിലായി പുറത്തുവന്നത്. ഇതേ തുടർന്ന് കോബ്ര എന്ന ചിത്രത്തിൽ നിന്നും ഷൈനിനെ മാറ്റി പകരം സർജാനോ ഖാലിദ് ആണ് ആ വേഷം കൈകാര്യം ചെയ്യുന്നത്.
ഷെയ്നിനെ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ അസോസിയേഷൻ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്തെഴുതിയതിനു പിന്നാലെയാണ് നടനെ മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോബ്രയുടെ ചിത്രീകരണത്തിനായി സർജാനോ ഇന്ന് ചെന്നൈയിലെത്തി. ചിയാൻ വിക്രം, ശ്രീനിധി ഷെട്ടി, ഇർഫാൻ പഠാൻ, കെ എസ് രവികുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.