പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി തീർന്നയാളാണ് ശങ്കർ രാമകൃഷ്ണൻ. അതിന് മുന്നേ തന്നെ സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തിൽ, നടൻ, പെരുച്ചാഴി, നിർണായകം, ലോഹം, ഇര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനേതാവായും ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും പ്രേക്ഷകർക്ക് സുപരിചിതനാണ് അദ്ദേഹം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പങ്ക് വെച്ച ഒരു ഫോട്ടോയാണ്. ലാലേട്ടനെയും ഫഹദിനേയും ചേർത്ത് പിടിച്ച് നിൽക്കുന്ന തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജിത്തിന്റെ ഫോട്ടോയാണ്. ‘ഒരു മഹാ ഇതിഹാസവും ഇതിഹാസമായി തീർന്നുക്കൊണ്ടിരിക്കുന്ന ഒരുവനും മാസ്റ്റർ എഴുത്തുകാരനൊപ്പം’ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്. ഈ കോംബോയിൽ ഒരു ചിത്രം വരുന്നുണ്ടോയെന്നാണ് ആരാധകരുടെ സംശയവും ആഗ്രഹവും.

Shanker Ramakrishnan shares a pic with Ranjith Mohanlal and Fahad in it
നരസിംഹം, വല്യേട്ടൻ, സമ്മർ ഇൻ ബേത്ലേഹം, ആറാം തമ്പുരാൻ, ദേവാസുരം എന്നിങ്ങനെ നിരവധി സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുടെ എഴുത്തുകാരനായ രഞ്ജിത്ത് രാവണപ്രഭു, നന്ദനം, തിരക്കഥ, ചന്ദ്രോത്സവം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പീ തുടങ്ങിയ പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ്. സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയിലെ കുര്യൻ ജോൺ എന്ന കഥാപാത്രത്തെയും രഞ്ജിത്ത് മനോഹരമാക്കിയിരുന്നു.