തന്റെ മൂത്തമകന് ആര്യന് ജനിക്കുന്ന സമയത്ത് ഏറെ പേടിച്ച് പോയ നിമിഷത്തെ കുറിച്ച് ബോളിവുഡിലെ കിംഗ് ഖാൻ ഷാരുഖ് മനസ്സ് തുറക്കുകയാണ്.താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മകൻ ജനിക്കുന്ന സമയത്ത് തങ്ങൾ ഇരുവരും നിരവധി സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു പക്ഷെ ഒൻപതാം മാസമായപ്പോഴേക്കും ,ഭാര്യ ഗൗരി യെ നഷ്ടപ്പെടുമോ എന്ന ഭയം തനിക്കേറെ ഉണ്ടായിരുന്നുവെന്നും ഷാരൂഖാൻ പറയുന്നു.
പ്രസവ വേദന അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഭാര്യക്ക് സിസേറിയൻ വേണ്ടി വന്നിരുന്നു. അന്ന് ഭാര്യയുടെ കൂടെ ഓപ്പറേഷന് തിയേറ്ററില്‍ കയറിയ അനുഭവവും താരം പങ്കുവെച്ചിരുന്നു.
1997 നവംബര്‍ പതിമൂന്നിനാണ് മകൻആര്യന് ഖാന് ജനിക്കുന്നത്. ആ സമയത്ത് തനിക്ക് എന്നെന്നേക്കുമായി ഭാര്യയെ നഷ്ടപ്പെട്ടേക്കും എന്ന് കരുതിയിരുന്നതായി ഷാരുഖ് പറയുന്നു.
സിസേറിയനു കൊണ്ടു പോകുന്ന സമയത്ത് ശരീരമാസകലം ട്യൂബ് ഘടിപ്പിച്ചു , വളരെ പേടിപ്പെടുത്തുന്ന ഒരു അവസ്ഥയായിരുന്നു ഗൗരിക്ക് ഉണ്ടായിരുന്നത്. താൻ ഓപ്പറേഷൻ മുറിയിൽനിന്ന് ശരിക്കും ഞെട്ടിപ്പോയിരുന്നു. ഗൗരിയെ തിരിച്ചുകിട്ടും എന്ന് ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട തുകൊണ്ടുതന്നെ തനിക്ക് ആ വേദന നന്നായി അറിയാമായിരുന്നു. വളരെ ദുർബലമായിരുന്നു ഗൗരി.അവൾ വേദന അനുഭവിക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നിരുന്നു.അപ്പോഴൊന്നും ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് താൻ ആലോചിച്ചില്ല. ഗൗരിയെ എങ്ങനെയെങ്കിലും തിരികെ കിട്ടണം എന്ന് മാത്രമേ ഞാൻ വിചാരിച്ചിരുള്ളു എന്നും നടൻ മനസ്സുതുറന്നു.