Tuesday, September 29

ഒരു വർഷം മാത്രമാണ് വിവാഹജീവിതത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു;വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് ഓർഡിനറി നായിക ശ്രിത

Pinterest LinkedIn Tumblr +

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഓർഡിനറി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന താരമാണ് ശ്രിത ശിവദാസ്. പാർവതി എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. ചിത്രം മികച്ച വിജയം നേടുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നീട് താരം പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. ബിരുദത്തിനു ശേഷം ആണ് അഭിനയ ജീവിതത്തിലേക്ക് താരം കടന്നത്. അഭിനയ ജീവിതത്തിലേക്ക് എത്തുന്നതിനു മുൻപേ പല ചാനലുകളിലും താരം അവതാരികയായി എത്തിയിരുന്നു. 2014 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം താരം അഭിനയ ജീവിതത്തിലേക്ക് പിന്നീട് കടന്നു വന്നില്ല. 2016 ൽ ചില ചിത്രങ്ങളിൽ ചെറുതായി അഭിനയിച്ചുവെങ്കിലും ഏറെ പ്രശസ്തി നേടിയില്ല. പിന്നീട് രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺ ഹൈഡ് എന്ന ഹ്രസ്വ ചിത്രത്തിൽ കൂടി ആണ് വീണ്ടും മടങ്ങി എത്തിയത്. 2014 ൽ വിവാഹം കഴിച്ച താരം പിന്നീട് വിവാഹമോചനം നടത്തുകയുണ്ടായി. ഇപ്പോൾ തന്റെ വിവാഹത്തെ പറ്റിയും അഭിനയ ജീവിതത്തെ പറ്റിയും തുറന്നുപറയുകയാണ് താരം.

താരത്തിന്റെ വാക്കുകൾ:

വളരെ സന്തോഷത്തെ ആണ് ഞാൻ 8 വർഷത്തെ വിവാഹ ജീവിതത്തെ നോക്കി കാണുന്നത്. സിനിമ കരിയർ ആക്കണം എന്ന് കരുതി അല്ല അഭിനയിച്ചു തുടങ്ങിയത്. അതിന്റെ ഗൗരവം അറിയില്ലായിരുന്നു. 2014 ൽ ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വർഷം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.

പരസ്പരം ഒത്തുപോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിക്കുക ആയിരുന്നു. ആ സമയത്ത് എന്റെ വ്യക്തിപരമായ കാരണങ്ങളാൽ അധികം സിനിമ ചെയ്തില്ല. പിന്നീട് തമിഴിൽ ആണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിന് ഒപ്പം ഉള്ള ഹൊറർ കോമഡി ചിത്രത്തിൽ കൂടി വലിയ വിജയം നേടി എനിക്ക് തിരിച്ചു വരാൻ കഴിഞ്ഞു.

“Lucifer”
Loading...
Share.

About Author

Comments are closed.