Saturday, July 24

“ചിൻ ഡൗൺ.. ചിൻ പൊടിക്ക് അപ്പ്” മമ്മൂക്ക പകർത്തിയ തന്റെ ഫോട്ടോ പങ്ക് വെച്ച് ശ്വേതാ മേനോൻ

Pinterest LinkedIn Tumblr +

ജോമോൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാളത്തിന്റ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികായി അരങ്ങേറി മലയാളി മനസിലിടം പിടിച്ച താരസുന്ദരിയാണ് ശ്വേത മേനോൻ. തുടർന്ന് നിരവധി സിനിമകളിൽ വേഷമിട്ട ശ്വേതാ മേനോൻ എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതേസമയം അധികം ആരും ചെയ്യാത്ത വേഷങ്ങൾ തന്നെയായിരുന്നു സിനിമയിൽ ശ്വേത മേനോന്റെ മുഖമുദ്ര. മലയാളത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് റിലീസ് ആയ സിനിമയായിരുന്നു സംവിധായകൻ ബ്ലെസ്സിയുടെ കളിമണ്ണ് എന്ന ചിത്രം. അതിലെ നായികയുടെ പ്രസവം ലൈവ് ആയി ചിത്രീകരിച്ചു എന്ന് തന്നെയായിരുന്നു അതിന്റെ വിവാദങ്ങളുടെയും കാരണം.

ശ്വേത ഇപ്പോഴും പല ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ്. ശ്രീവൽസൽ മേനോനാണ് താരത്തിന്റെ ഭർത്താവ് മകൾ സബൈന. താരം ഇവർക്കൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് ഇപ്പോൾ. മമ്മൂക്ക പകർത്തിയ തന്റെ ഒരു പഴയ ചിത്രം താരമിപ്പോൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.