‘സാൾട്ട് ൻ പെപ്പർ’ മുതൽ ‘കുമ്പളങ്ങി നൈറ്റ്സ്’ വരെ എത്തിനിൽക്കുന്ന തിരക്കഥയാണ് ശ്യാം പുഷ്കരന്റേത്.
മലയാളസിനിമയിലെ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയമായ പേരാണ് ശ്യാം പുഷ്ക്കരൻ. തിയേറ്ററുകളിൽ അദ്ദേഹത്തിന്റെ രചനകൾ വിജയം സൃഷ്ടിക്കുന്നു എന്നതാണ് മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. ഈയിടെ മനോരമ ഓൺലൈൻ മാധ്യമം നടത്തിയ ഒരു അഭിമുഖത്തിൽ എപ്പോഴും സിനിമകളിൽ പുരുഷ കേന്ദ്രീകൃത സിനിമകൾ കൂടുതൽ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് മറുപടി നൽകുമ്പോൾ ശ്യാം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് വിക്രമാദിത്യനിലെ നമിത പ്രമോദിന്റെ ക്യാരക്ടറിനെയാണ്.
നമിതാ പ്രമോദിന്റെ ക്യാരക്ടർ ഏത് പയ്യൻ വിളിച്ചോ അവരുടെ കൂടെ പോകാൻ തയ്യാറാണെന്നും ആ സിനിമ പുരുഷ കേന്ദ്രീകൃതമായാണ് എഴുതിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ആയിട്ടുള്ള റൈറ്റേഴ്സ് പോലും പുരുഷ കേന്ദ്രീകൃത സിനിമകൾ എഴുതാറുണ്ടെന്നും കാരണം, സിനിമ കാണാൻ വരുന്നത് കൂടുതലും ഒരു 80% ഓളം പുരുഷന്മാരായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.