Friday, November 22

മമ്മൂട്ടിയുടെ മാസ്സ് ഗെറ്റപ്പിൽ ഷൈലോക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ !

Google+ Pinterest LinkedIn Tumblr +
“Asif”

മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്കു ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സ്ക്രിപ്റ്റിലെ പുതുമയാണ് സിനിമയുടെ ഹൈലൈറ്റ് എന്ന് തുറന്നു പറയുകയാണ് സംവിധായകനായ അജയ് വാസുദേവ്. മാസ് ആക്ഷൻ എന്റർടെയ്‌നേർ ആയാണ് ചിത്രം എത്തുക.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.


ആക്ഷനും തമാശയും ഡാന്‍സും ഇമോഷന്‍സും അങ്ങനെ എല്ലാ കൊമേഷ്യല്‍ ചേരുവകളും നിറഞ്ഞ ഫാമിലി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം എന്ന് ഒരു അഭിമുഖത്തിനിടെ അജയ് വാസുദേവ് വ്യക്തമാക്കി. തമിഴ് താരം രാജ് കിരൺ ഒരു പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ പലിശക്കാരൻ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. മണി ലെന്‍ഡര്‍ എന്ന ടാഗ് ലൈൻ ഉള്ള ചിത്രത്തിൽ നടി മീനയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് രണദിവ് ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപീസുന്ദറാണ്.

“Lucifer”
Share.

About Author

Comments are closed.