സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകര്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നൂറുപേരിലധികം ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് കൈമാറാനാണ് ഇവര്‍ തയാറാക്കിയത്. എന്നാല്‍ ഒപ്പിട്ട പലരും ഇന്ന് യഥാര്‍ഥ കാര്യമറിയാതെയാണ് ഒപ്പിട്ടതെന്ന് തുറന്നുപറയുകയും ചെയ്തിരുന്നു
ഇപ്പോൾ ഇതിൽ കൂടുതൽ വിശദീകരണവുമായി രംഗത്തേതായിരിക്കുകയാണ് നടനും സംവിധായകനുമായ സിദ്ധാർത്ഥ് ശിവ രംഗത്തെത്തിയിരിക്കുകയാണ്. താൻ ഒപ്പിട്ടിട്ടില്ല എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റ് ചുവടെ :
ഞാൻ വളരെ അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ശ്രീ മോഹൻലാൽ സാർ നെതിരെ ഞാൻ ഒരു ഹർജ്ജി ഒപ്പിട്ടു കൊടുത്തു എന്ന വാർത്ത തെറ്റാണു.