Saturday, June 12

മാതൃദിനത്തിൽ അഹാനയേയും അനിയത്തിമാരെയും ഇടുപ്പിലേറ്റി അമ്മ സിന്ധു കൃഷ്ണ; എന്നും മെലിഞ്ഞിരിക്കൂ അല്ലെങ്കിൽ അമ്മയുടെ നടുവൊടിയും എന്ന് അമ്മ

Pinterest LinkedIn Tumblr +

മാതൃദിനമായ ഇന്ന് ഭൂരിഭാഗം പേരുടെയും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം സ്റ്റോറികളിലെല്ലാം അതിന്റെ ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരിക്കും. സെലിബ്രിറ്റികളടക്കം ഈ ദിവസത്തിന്റെ ആശംസകൾ നേർന്നിട്ടുണ്ട്. അതിൽ ഏറെ വ്യത്യസ്തമായിരിക്കുന്ന ഒന്നാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ പങ്ക് വെച്ചിരിക്കുന്ന ചിത്രം. അഹാനയേയും അനിയത്തിമാരെയും ഇടുപ്പിലേറ്റി നിൽക്കുന്ന ചിത്രമാണ് സിന്ധു കൃഷ്ണ പങ്ക് വെച്ചിരിക്കുന്നത്.

ഇതിലും മികച്ചൊരു ചിത്രം ഈ മാതൃദിനത്തിൽ വേറെ കിട്ടില്ല എന്ന് കുറിച്ച സിന്ധു കൃഷ്ണ ഇനിയും കുറെയേറെ വർഷങ്ങൾ നിങ്ങളെ നാലുപേരെയും ഇതുപോലെ എടുത്തുകൊണ്ടു നടക്കുവാൻ ആരോഗ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കുറിച്ചു. എന്നും വ്യായാമം ചെയ്ത് സ്ലിം ആയിരിക്കണമെന്നും അല്ലെങ്കിൽ അമ്മയുടെ നടുവൊടിയും എന്നും അവർ കൂട്ടിച്ചേർത്തു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.