സോഷ്യൽ മീഡിയയിൽ വൈറലായി സിത്താരയുടെ മകളുടെ ഗാനം. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ ഗാനമായ ജാതിക്ക തോട്ടം എന്നുള്ള പാട്ടാണ് കുഞ്ഞ് സാവൻ ഋതു ആലപിച്ചിരിക്കുന്നത്. പാട്ട് കൂടാതെ പാട്ടിനോടൊപ്പം ഡാന്‍സും സാവന്‍ ചെയ്യുന്നുണ്ട്. ഏതായലും കുഞ്ഞ് സിത്താരയുടെ പാട്ടും ഡാന്‍സും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സംഗീത സംവിധായകനായ ജസ്റ്റിൻ വർഗീസാണ് സിത്താരയുടെ മകളുടെ ഗാനം ഫേസ്ബുക്കിൽ ഷെയര്‍ ചെയ്തത്. “ഇതാരാണെന്നറിയോ, ജാതിക്കാത്തോട്ടം പാടി തകർക്കുന്നത്, സ്റ്റാർ ആണ്. ബല്യ സ്റ്റാറിന്റെ സ്വന്തം കുഞ്ഞി സ്റ്റാർ” എന്ന തലക്കെട്ടോടെ ആയിരുന്നു ജസ്റ്റിന് ഗാനം പോസ്റ്റ് ചെയ്തത്. ഉയരെ എന്ന സിനിമയിലെ നീ മുകിലോ എന്നു തുടങ്ങുന്ന ഗാനം സിതാരയോടൊപ്പം സാവന്‍ പാടിയത് സോഷ്യല്‍ മീഡിയയില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിലെ പ്രസിദ്ധയായ ചലച്ചിത്ര പിന്നണി ഗായികയാണ് സിതാര കൃഷ്ണകുമാർ. സംഗീത പരിപാടികളിലൂടെയും ടി വി ചാനല്‍ റിയാലിറ്റി ഷോകളിലൂടെയുമാണ് ചലച്ചിത്ര പിന്നണി രംഗത്തെത്തുന്നത്. ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, കൈരളി ടിവിയുടെ ഗന്ധർവ സംഗീതം സീനിയേഴ്സ്-2004, ജീവൻ ടിവിയുടെ വോയ്സ്-2004 തുടങ്ങിയവയിലെ മികച്ച ഗായിക ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരവും പിന്നീട് മികച്ച പിന്നണി ഗായികക്കുള്ള രണ്ടായിരത്തി പതിനേഴിലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു.