മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം ‘ബ്രോ ഡാഡി’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കഴിഞ്ഞദിവസമാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തെക്കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ. മുഴുനീള ചിരിച്ചിത്രം സമ്മാനിച്ചതിന് നന്ദി അറിയിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് ട്വിറ്റർ നിറയെ. നിരവധി പേരാണ് ചിത്രത്തെ പ്രകീർത്തിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പവർഹൗസ് മോഹൻലാലും ചാമിംഗ് പൃഥ്വിരാജും തന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്നതെന്നാണ് ഒരു പ്രേക്ഷകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. തമാശ കൊണ്ട് നിറഞ്ഞിരിക്കുന്ന പടം ഒരു നല്ല കുടുംബചിത്രമാണെന്നും ഒന്നുകൂടി ഈ ചിത്രം കാണാൻ പോകുകയാണെന്നുമാണ് അരുൺരാജ് എന്നയാൾ ട്വീറ്റ് ചെയ്തത്. ഒരു നടനെ എങ്ങനെ ഉപയോഗിക്കാമെന്ന് പൃഥ്വിരാജ് ഒരിക്കൽ കൂടി കാണിച്ചു തന്നിരിക്കുകയാണെന്ന് തമിൾ സിനിമ അപ്ഡേറ്റ് എന്ന ട്വിറ്റർ പേജ് കുറിച്ചു.
മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന കഥ ആണെങ്കിലും രസകരമായ രീതിയിലാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് അജിത് കുമാർ എന്ന പ്രേക്ഷകൻ ട്വീറ്റ് ചെയ്തു. സ്റ്റാർ കോളിവുഡ് 4/5 റേറ്റിംഗ് ആണ് ചിത്രത്തിന് നൽകിയത്. മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പം ലാലു അലക്സ് ചെയ്ത കഥാപാത്രവും കൈയടി നേടിയിരിക്കുകയാണ്. അതേസമയം, ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കോമഡി സിനിമയാണ് ബ്രോ ഡാഡി എന്നാണ് ഒരു പ്രേക്ഷകൻ കുറിച്ചത്. മോഹൻലാൽ, പൃഥ്വിരാജ്, മീന, ലാലു അലക്സ്, കല്യാണി പ്രിയദർശൻ, മല്ലിക സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.
Loved #BroDaddy and how cute #Mohanlal is!
Here’s my review:https://t.co/V24wltQeds
— Janani (@JananiKumar92) January 26, 2022
#BroDaddyOnHotstar @PrithviOfficial Thanks a lot mah man You Made a Laugh throughout the film 👏.. Just Loving the all characters @kalyanipriyan #Meena @Mohanlal Script & Diagolue 💪
GOOD ENTERTAINER ❤️#BroDaddy pic.twitter.com/tjBWyKitUF— Kanagavel (@Velkcs) January 26, 2022