ഭദ്രൻ സംവിധാനം നിർവഹിക്കുന്ന ജൂതൻ എന്ന ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എവോ ഏലിയാവ് കോഹൻ..! 14 വർഷങ്ങൾക്ക് ശേഷം ഭദ്രന്റെ തിരിച്ചുവരവാണ് ഈ ചിത്രം. സൗബിനെ കൂടാതെ റിമ കല്ലിങ്കൽ, ജോജു ജോർജ്, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ വർഷം ജൂണോട് കൂടി ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് അറിയുന്നത്.
“ചിത്രത്തിൽ മിസ്റ്ററിയുണ്ട്, ത്രില്ലുണ്ട്, പ്രണയവുമുണ്ട്. എവോ ഏലിയാവ് കോഹൻ എന്ന ഒരു ജൂതകഥാപാത്രമാണ് സൗബിൻ അവതരിപ്പിക്കുന്നത്. സൗബിൻ ഇത് വരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത് ഇതായിരിക്കും.” തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞു.
റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെൻ എന്നിവർ ചേർന്നാണ് നിർമാണം. ലോകനാഥൻ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.