ഹാസ്യ താരമായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള നടനാണ് സൗബിന് ഷാഹിര്‍. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു സൗബിന് അഭിനരംഗത്തേക്ക് എത്തിയിരുന്നത്. അല്‍ഫോണ്‍സ് പുത്രന് സംവിധാനം പ്രേമം എന്ന ചിത്രം സൗബിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.
ഇപ്പോൾ ഭാര്യ ജാമിയയുടെ പിറന്നാൾ ഭാര്യയോടും മകനോടുമൊപ്പം ആഘോഷിച്ചിരിക്കുകയാണ് സൗബിൻ സാഹിർ.ഇരുവരുടെയും ഒപ്പമുള്ള പിറന്നാൾ ആഘോഷ ചിത്രങ്ങൾ സൗബിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.
മെയ് പത്തിനാണ് മികച്ച നടനും സംവിധായകനുമായ സൗബിന് ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആൺകുഞ്ഞ് ജനിച്ചത്.സോഷ്യൽ മീഡിയയിലൂടെയാണ് സൗബിൻ താൻ അച്ഛനായ വിവരം ആരാധകരുമായി പങ്കുവച്ചത്.