വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ ഓരോ ദിനവും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ഈ ഇടക്ക് വൈറലായതാണ് ബിസിനസ്സുകാരനായ സുമിത് മേനോനും സൗമ്യ മോഹനും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോഷൂട്ട്. നിരവധി നെഗറ്റീവ് കമന്റുകളാണ് ഫോട്ടോഷൂട്ടിന് ലഭിച്ചത്. സദാചാരവാദികൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് ഫോട്ടോഷൂട്ടിലെ വധുവും ക്യാമറാമാനും.
സൗമ്യ – ഒരു നല്ലകാര്യം സംഭവിച്ചാൽ പോലും പത്ത് അഭിപ്രായങ്ങൾ പറയാൻ ആൾക്കാരുണ്ടാകും. ആ ചിത്രങ്ങൾ ഞങ്ങളുടെ പ്രണയ നിമിഷങ്ങളാണ്, ഞങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണ്. അത് മനസിലാക്കാതെ സോഷ്യൽ മീഡിയയിൽ ഉപദേശങ്ങളുമായി വരുന്നവരോട് ഒന്നും പറയാനില്ല. ചിത്രത്തിനു പിന്നാലെയെത്തിയ നെഗറ്റീവ് കമന്റ്സിൽ കുറേയൊക്കെ ശ്രദ്ധിച്ചു. ചില പ്രയോഗങ്ങൾ കണ്ടപ്പോൾ വല്ലാത്ത വിഷമവും ദേഷ്യവുമൊക്കെ തോന്നി. പിന്നെ ചിന്തിച്ചു. അതിനൊക്കെ തലവയ്ക്കാൻ തുടങ്ങിയാൽ പിന്നെ അതിനേ നേരമുണ്ടാകൂ. അതു കൊണ്ട് അത്തരക്കാരുടെ ഉപദേശങ്ങൾക്ക് മറുപടി പറയാൻ തത്കാലം നേരമില്ല. എന്റെ ഭർത്താവിനില്ലാത്ത വിഷമം ആർക്കാണ്? വൾഗാരിറ്റി ഈ പറയുന്ന സദാചാരക്കാരുടെ മനസിലാണ്
ഞങ്ങൾ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ, ഇനിയുമേറെ ദൂരം മുന്നോട്ട് പോകാനുണ്ട്. സുമിതും ചിത്രങ്ങൾക്കു നേരെ വന്ന കമന്റുകളെ അതേ സെൻസിൽ എടുത്തിട്ടുണ്ട്. രാജസ്ഥാനിൽ ജനിച്ചു വളർന്ന സുമിതിന് ബിസിനസ്മാനാണ്. ഞാൻ ഓട്ടോമേഷൻ രംഗത്ത് ജോലി ചെയ്യുന്നു. ചിത്രങ്ങൾ നല്ല മനസോടെ ഏറ്റെടുത്ത് എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് നന്ദി പറയാനുള്ളത്, ചിത്രങ്ങൾ പകർത്തിയ അജ്മലിനോടാണ്.
READ MORE – ആലപ്പുഴ, ഊട്ടി, നീലഗിരി..! കേരളം ചുറ്റിയൊരു കിടിലൻ വെഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ
അജ്മൽ – ചിത്രം കണ്ടിട്ട് കുറേ പേർ വിശേഷിപ്പിച്ചത് അഴിഞ്ഞാട്ടമെന്നാണ്, കുറേ പേർ കമന്റ് ബോക്സിൽ ചെക്കനേയും പെണ്ണിനേയും വിവരം പഠിപ്പിക്കാനുമെത്തി. സഭ്യതയില്ലാതെ ഇവ്വിധം സംസാരിക്കുന്നവരാണോ മറ്റുള്ളവരെ വിവരം പഠിപ്പിക്കാനെത്തുന്നത്. ആ ചിത്രം പിറന്നത് അവരുടെ പ്രണയത്തിൽ നിന്നാണ്. അവരുടെ താത്പര്യത്തിൽ നിന്നാണ്. അതിനുമപ്പുറം അതിൽ അശ്ലീലത കാണുന്നവരോട് മറുപടി പറയാനില്ല. അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കണം. അട്ടപ്പാടി, സൈലന്റ് വാലി എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്തത്. ചിത്രങ്ങൾ നല്ല മനസോടെ ഏറ്റെടുത്ത എല്ലാവർക്കും നന്ദി.