മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ എന്നും വലിയ സ്ഥാനം നേടിയ ചിത്രമാണ് സ്പടികം.ഭദ്രൻ സംവിധാനം ചെയ്ത ഈ മാസ്സ് ചിത്രത്തിന്റെ ഇരുപത്തിനാലാം വാർഷികമായിരുന്നു ഇന്നലെ. ഇതിനിടെ
ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ ബിജു കെ കട്ടക്കല്‍ സ്ഫടികം 2 ഇരുമ്ബന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സ്ഫടികത്തിലൂടെ സിനിമ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ഭദ്രന് പുതിയ വെളിപ്പെടുത്തല്‍ നടത്തുകയാണ്. സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ലെന്ന് ആദ്ദേഹം സ്ഥിരീകരിച്ചു
അതിനോടൊപ്പം സ്പടികത്തിന്റെ ഇരുപത്തിയഞ്ജാ വർഷികമായ അടുത്ത വർഷം ചിത്രം 4k ശബ്ദമികവോടെ കേരളത്തിലെ തിയറ്ററുകളിൽ വീണ്ടും റിലീസിനെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം
സ്ഫടികം ഒരു നിയോഗമാണ് ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ . അത് എനിക്ക് മുന്നിൽ ഇണങ്ങി ചേർന്നിരുന്നില്ലെങ്കിൽ സ്ഫടികം സംഭവിക്കുമായിരുന്നില്ല.
നിങ്ങൾ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകർക്ക് വലിയ സന്തോഷം നൽക്കുന്ന ഒരു വാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാൽ ആടുതോമയും ചാക്കോ മാഷും റെയ് ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ ,നിങ്ങൾ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വർഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.
ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും….
” ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു. ”