ബോളിവുഡിന്റെയും തെന്നിന്ത്യയുടേയും പ്രിയപ്പെട്ട നടി ശ്രീദേവി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ താരത്തിന്റ 57-ാം ജന്മദിനം ആരാധകര്‍ ആഘോഷിക്കുമായിരുന്നു.താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകരും മക്കളും എല്ലാം സോഷ്യല്‍മീഡിയയിലൂടെ ഓര്‍മകള്‍ പുതുക്കുകയാണ്. നടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ കൂടി ഈ ദിനത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വരികയാണ്.
ബോണി കപൂറും ശ്രീദേവിയും 1996ലാണ് പ്രണയിച്ച് വിവാഹിതരായത്. ബോണി കപൂറുമായി ശ്രീദേവിയ്ക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ആനന്ദപൂര്‍ണമായി താരങ്ങളുടെ ദാമ്പത്യ ജീവിതം ബോളിവുഡ് അതിശയത്തോടെ നോക്കി കണ്ടതാണ്.
ശ്രീദേവിയോട് പ്രണയം തോന്നിയപ്പോള്‍ ആ കാര്യം ആദ്യഭാര്യയോട് ബോണി കപൂര്‍ തുറന്ന് പറഞ്ഞിരുന്നുവെന്നും ശ്രീദേവിയെ കാണുക എന്ന ലക്ഷ്യത്തോടെ ചാന്ദിനിയുടെ ഷൂട്ടിങ്ങിനായി സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോയതുമെല്ലാം ഒരിക്കല്‍ ബോണി കപൂര്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.
ശ്രീദേവിയുടെ പിതാവ് അന്തരിച്ച നാളുകളില്‍ താരത്തിന് ഏറ്റവുമധികം പിന്തുണ നല്‍കിയത് കപൂറാണ്. അതുകൊണ്ട് തന്നെ അവരുടെ ബന്ധം കൂടുതല്‍ അടുക്കുകയും ശേഷം പ്രണയത്തിലാകുകയുമായിരുന്നു.
ശ്രീദേവിയുടെ മരണം ഇന്ത്യന്‍ സിനിമാലോകത്ത് വലിയ നഷ്ടമായിരുന്നു സൃഷ്ടിച്ചത്. 2018 ഫെബ്രുവരിയിലായിരുന്നു ദുബായിലെ ഹോട്ടലില്‍ വെച്ച് ശ്രീദേവി മരണപ്പെടുന്നത്. താരം അന്തരിച്ചതുമുതല്‍ അമ്മയുടെ ഓര്‍മകളുമായി കഴിയുകയാണ് മക്കള്‍.