ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ മാലിക് കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. ഫഹദ്, വിനയ് ഫോർട്ട്, നിമിഷ സജയൻ എന്നിങ്ങനെ എല്ലാവരും അവരുടെ റോളുകൾ മനോഹരമാക്കിയപ്പോൾ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേ സമയം ചിത്രം പലതും വളച്ചൊടിച്ചുവെന്ന ആരോപണവുമായി ഒമർ ലുലു അടക്കമുള്ളവർ മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ ശ്രീജിത്ത് പണിക്കരുടെ ചിത്രത്തെ കുറിച്ചുള്ള വിശകലനം ശ്രദ്ധേയമാവുകയാണ്.
‘മാലിക്’ ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.
NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.