2017- ൽ ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമായിരുന്നു ശ്രുതി ജയൻ. നിറം കുറഞ്ഞു പോയതിന്റെ പേരില്‍ തനിക്ക് വിഷമം തോന്നിയിട്ടില്ലെന്നും തനിക്ക് വെളുപ്പ് നിറമായിരുന്നുവെങ്കില്‍ സിനിമയില്‍ ഒന്നുമാകാന്‍ കഴിയാതെ പോകുമായിരുന്നുവെന്നും താരം ഇപ്പോൾ പറയുകയാണ്.
‘എനിക്ക് തോന്നുന്നത് എന്റെ നിറം കൊണ്ടാണ് സിനിമയിലെത്തിയതെന്നാണ്. ഒരു പക്ഷെ വെളുപ്പ് നിറമായിരുന്നുവെങ്കില്‍ സിനിമ എനിക്ക് അതി വിദൂരമാകുമായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞു. അവിടെയും അവസരം കിട്ടിയത് ഈ നിറം കാരണമാണ്.അടുത്ത വീട്ടിലെ കുട്ടിയെ പോലെ തോന്നാറുണ്ടെന്ന് പറയും.ഈ നിറം എനിക്ക് അഭിമാനമാണ്.ഒരിക്കലും നിറം കുറഞ്ഞു പോയതിന്റെ പേരില്‍ വിഷമം തോന്നിയിട്ടില്ല. ഒരു തുടക്കകാരി എന്ന നിലയില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്തു.പുതിയ സിനിമ തമിഴിലാണ്. കാക്കി എന്നാണ് സിനിമയുടെ പേര്. എനിക്ക് ആ സിനിമ നല്ല പ്രതീക്ഷയുണ്ട്’. താരത്തിന്റെ വാക്കുകളാണിവ.