ജോജു ജോര്‍ജ് നായകനായെത്തുന്ന ‘സ്റ്റാര്‍’ സിനിമയുടെ സെന്‍സര്‍ പൂര്‍ത്തിയായി. ചിത്രം ഒടിടി റിലീസായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമ തിയറ്ററില്‍ തന്നെയാകും റിലീസ് ചെയ്യുക എന്നതാണ് പുതിയ വിവരം. യു സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ഡോമിന് ഡി സില്‍വ ആണ് ചിത്രത്തിന്റെ സംവിധാനം. അതിഥിതാരമായി പൃഥ്വിരാജും ചിത്രത്തിലെത്തുന്നുണ്ട്. ഡോക്ടര്‍ ഡെറിക് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുക.
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്മയ് മിഥുന്, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്കരനാണ് ഛായാഗ്രഹകന്. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റോഷന് എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. അമീര്‍ കൊച്ചിന് ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം, വിനയന് എന്നിവര്‍ ചീഫ് അസോസിയേറ്റ്സുമാണ്. പി.ആര്.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- അനീഷ് അര്ജ്ജുന്, ഡിസൈന്‍സ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.