നിറത്തിന് പേരിൽ സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണങ്ങൾ നേരിടുന്ന നിരവധി നടിമാർ നമ്മുടെ സിനിമാലോകത്തുണ്ട്. ഇപ്പോഴിതാ നിറത്തിനെതിരെ പരിഹസിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖാന്റെ മകൾ സുഹാന.
ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച താരത്തിന്റെ ചിത്രത്തിന് മോശം കമൻറുകൾ വന്നപ്പോഴാണ് സുഹാന മറുപടി നൽകിയിരിക്കുന്നത് .പുരുഷനെ പോലെയാണ് ഇരിക്കുന്നത്, കറുത്ത നിറം ആണെന്നും, സർജറി ചെയ്ത് നിറം ഉടനെ മാറ്റണമെന്നുള്ള അധിക്ഷേപ കരമായ പല കമൻറുകൾ താരത്തിനെതിരെ വന്നിരുന്നു. സ്ക്രീൻ ഷോട്ടുകൾ പങ്കു വെച്ചിരുന്നു താരപുത്രി പ്രതികരണങ്ങൾ നടത്തിയത്.
തന്റെ 12ാം വയസ്സ് മുതൽ നിറത്തിന്റെ പേരിലുള്ള വേർതിരിവ് അനുഭവിക്കുകയാണെന്നും ഇനി പ്രതികരിക്കാതിരിക്കാൻ ആകില്ലെന്നും ഇരുപതുകാരിയായ സുഹാന പോസ്റ്റിലൂടെ പറയുന്നു. തന്നെ കറുത്തവളെന്ന് നിരവധി തവണ പലരും വിളിച്ചു. നിറത്തിന്റെ പേരിലുള്ള ഇത്തരം അതിക്രമങ്ങൾ മാറ്റാൻ സമയം ആയി എന്നും താരപുത്രി കൂട്ടിച്ചേർത്തു. നമ്മള് എല്ലാം ഇന്ത്യക്കാരാണ് , അതിനാൽ ബ്രൗണ്‍ നിറത്തിലുള്ളവരാണെന്ന സത്യം പലരും മനസിലാക്കുന്നില്ല. മനുഷ്യരിൽ പല വര്ണ്ണവ്യത്യാസങ്ങളുണ്ടെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും മെലാനിനില്‍ നിന്ന് മാറി നില്ക്കാന് പറ്റില്ല എന്നും താരം പറഞ്ഞു.