പ്രിയനടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ സുപ്രിയ പൃഥ്വിരാജിന്റെ ജന്മദിനം ലൂസിഫറിന്റെ ലൊക്കേഷനിൽ ആഘോഷിച്ചു.ചിത്രത്തിലെ അണിയറ പ്രവർത്തകരോടൊപ്പം ചേർന്ന് സുപ്രിയ കേക്ക് മുറിച്ചു.മോഹൻലാൽ, പൃഥ്വിരാജ്, ഫാസിൽ,ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു.
പൃഥ്വിരാജിന്റെ ഭാര്യ എന്നതിനുപരി ഒരു സ്വതന്ത്ര നിർമാതാവായതിന് ശേഷമുള്ള സുപ്രിയയുടെ ആദ്യ പിറന്നാൾ കൂടിയാണ് ഇത്.സുപ്രിയ നിർമിക്കുന്ന 9 എന്ന സിനിമയുടെ ഡബ്ബിങ് ജോലികൾ പുരോഗമിക്കുകയാണ്.ഇതിനിടെ കനത്ത മഴയുടെ അകമ്പടിയോടെ ലൂസിഫറിന്റെ ഷൂട്ടിങ്ങും പുരോഗമിക്കുകയാണ്.