രാഷ്ട്രീയത്തിലേക്ക്
കാലെടുത്തുവച്ചതോടെ നിരവധി വിമർശനങ്ങൾക്ക് വിധേയനായ താരമാണ് സുരേഷ് ഗോപി. ഏതവസ്ഥയിലും തനിക്കു പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയുന്ന ഒരു വ്യക്തിത്വം കൂടിയാണ് താരത്തിന്റേത്. താരത്തിന്റെ അഭിനയജീവിതത്തിന്റെ ആദ്യകാലങ്ങളെ അപേക്ഷിച്ച് അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും വിജയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും കുറഞ്ഞു വന്ന ഒരു നാൾ ഉണ്ടായിരുന്നു.
അന്ന് തനിക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് തന്നെ ഉപദേശിച്ചത് ദിലീപ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേരളകൗമുദി ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ ഇനിയും തന്റെ പക്കൽനിന്നും തീപ്പൊരി ചിത്രങ്ങൾ പ്രതീക്ഷിക്കാമെന്ന് സുരേഷ് ഗോപി പറയുകയാണ്. എന്നാൽ അതിനു വേണ്ടി ശ്രമിക്കുവാൻ തനിക്ക് താൽപര്യമില്ല എന്നും അതൊക്കെ തന്നിലേക്ക് വന്നുചേരുന്നതാണെന്നും അദ്ദേഹം പറയുന്നു. നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവലിൽ സുരേഷ് ഗോപി വീണ്ടും മീശ പിരിക്കാൻ ഒരുങ്ങുകയാണ്. “കമ്മീഷണര്‍, ലേലം തുടങ്ങിയ ചിത്രങ്ങള്‍ വീണ്ടു ചെയ്യണമെന്നൊക്കെ തോന്നിയിരുന്നു. അതിനാല്‍ വീണ്ടും വന്നു. ഇതിനും മുമ്പും ഇടവേളകള്‍ എടുത്തിട്ടുണ്ട്. അപ്പോഴെല്ലാം ശകത്മായി തിരികെ എത്തിയിട്ടുമുണ്ട്”. സുരേഷ് ഗോപി പറയുന്നു.