സുരേഷ് ഗോപിയുടെ കരിയർ ബെസ്റ്റ് ചിത്രം ലേലം, വാഴുന്നോർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ജോഷിക്കൊപ്പം സുരേഷ് ഗോപി വീണ്ടും ഒന്നിക്കുന്ന പാപ്പന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ആർ ജെ ഷാനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു. ശ്യാം ശശിധരനാണ് എഡിറ്റിംഗ്. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുക. അതേ സമയം സുരേഷ് ഗോപിയുടെ കാവൽ, ഒറ്റക്കൊമ്പൻ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.