അഭിനയ ലോകത്തേക്ക് നാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി പ്രിയനടൻ സുരേഷ് ഗോപി. തമിഴില്‍ ബാബു യോഗേശ്വരന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. തമിഴരശന് എന്ന ചിത്രത്തില്‍ വിജയ് ആന്റണിയാണ് നായകന്.
ചിത്രത്തിന്റെ തിരക്കുകളിലാണ് താരമിപ്പോള്‍. ലൊക്കേഷന്‍ ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.രമ്യാ നമ്പീശൻ ചിത്രത്തില്‍ നായികയായി എത്തുന്നത്.രാഷ്ട്രീയത്തില്‍ സജീവമായതോടെ നടന് സുരേഷ് ഗോപി അഭിനയരംഗത്ത് നിന്നും വിട്ട് നില്‍ക്കുകയായിരുന്നു