ബോളിവുഡിന്റെ പ്രിയപ്പെട്ട നടന് സുശാന്ത് സിങ്ങിന്റെ വേര്പാടിലില് നിന്ന് ഇപ്പോഴും ആരാധകര്‍ മുക്തരായിട്ടില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വേര്‍പാട് വലിയ വിവാദങ്ങളിലേക്കും നീങ്ങിയിരുന്നു. മരണകാരണം എന്താണെന്നും മരണപ്പെട്ടത് എങ്ങനെയാണെന്നും അധികൃതര്‍ അന്വേഷിച്ച് വരികയാണ്. ഇന്ത്യന്‍ സിനിമയുടെ സംഗീത മാന്ത്രികന് എ.ആര് റഹ്മാന് ചിട്ടപ്പെടുത്തിയ ഗാനത്തിന് ആണ് അവസാനമായി സുശാന്ത് സിങ് നൃത്തം ചെയ്തത്.
താരം അവസാനമായി അഭിനയിച്ച ‘ ദില്‍ ബേചാര യുടെ ടൈറ്റില്‍ ഗാനം സോഷ്യല്‍മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ ഫറാഖാനാണ് നൃത്തം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തു വിട്ട ‘ ദില്‍ ബേചാര ‘ യുടെ ട്രെയിലര്‍ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്സിനെ പിന്നിലാക്കി അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ദേയമായിരിക്കുകയാണ്.
സഞ്ജന സാങ്കിയാണ് ചിത്രത്തില്‍ സുശാന്തിന്റെ നായിക. നവാഗതനായ മുകേഷ് ചബ്രയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ജൂലൈ 24 -ന് ഡിസ്നി ഹോട്സ്റ്റാര് ഒടിടി പ്ലാറ്റ്ഫോമിലൂടെയായാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. നൃത്ത വീഡിയോയയും സോഷ്യല്‍മീഡിയയില്‍ വളരെ ചുരുങ്ങിയ സമയംകൊണ്ട് വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതും കമന്റകള്‍ അറിയിക്കുന്നതും. തങ്ങളുടെ പ്രിയപ്പെട്ട നായകന് ഇനിയില്ല എന്ന സത്യം മനസിലാക്കുന്നുവെന്നും അദ്ദേഹത്തിന്റെ വേര്പാടിലില് ദുംഖമുണ്ടെന്നും കമന്റുകളിലൂടെ ആരാധകര്‍ അറിയിക്കുന്നു.