റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് മിനി സ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് സ്വാസിക. ഈ കൊറോണ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരനിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കു വച്ചിരുന്നു. ഓണവുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ പുതിയ സാരിയില്‍ തിളങ്ങിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്, നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്.
കൊറോണ ക്കാലമായതു കൊണ്ട്, ഓണം വീട്ടില്‍ സുരക്ഷിതമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് സ്വാസികയും. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വീട് ആരോഗ്യകരമായി വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് താരം പ്രേക്ഷകരോടായി പറഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തമിഴ് മലയാളം സിനിമകളില്‍ താരം തിളങ്ങിയെങ്കിലും ജന ശ്രദ്ധ നേടിയത് മിനി സ്ക്രീന്‍ പരമ്പരകളിലൂടെയാണ്. താരത്തിന്റെ യഥാര്‍ത്ഥ പേര് പൂജ എന്നാണ്. സിനിമയില്‍ വന്ന ശേഷമാണ് പേര് മാറ്റിയത്.
ഓണവുമായി ബന്ധപ്പെട്ട് താരത്തിന്റെ പുറത്തിറങ്ങിയ തിരുവോണപ്പൊന്നൂഞ്ചല് എന്ന ഓണപ്പാട്ട് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. കേരളമെങ്ങും കോവിഡ് 19 ഭീതിയില്‍ ആയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ചുരുക്കുയാണ് മലയാളി ആഘോഷിക്കുന്നത്. മിനിസ്ക്രീന്‍ പരമ്പരകളിലെ താരങ്ങളുടെ ഓണാഘോഷങ്ങളും പതിവില്‍ നിന്ന് വ്യത്യസ്തമായി ചുരുക്കിയാണ് ആഘോഷിച്ചത്.