സീരിയല്‍ – സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്ക്രീന്‍ ആരാധകര്‍ ഇന്ദ്രന്റെ സീതയെന്നും, ബിഗ് സ്ക്രീന്‍ ആരാധകര്‍ തേപ്പുകാരി എന്ന ഓമന പേര് നല്‍കിയുമാണ് താരത്തെ വിളിക്കുന്നത്. സ്വാസികയെ മിനി സ്ക്രീനിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും ആരാധകര്‍ വിളിക്കുന്നുണ്ട്.
വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. തനിക്ക് ലഭിച്ച അവാര്‍ഡ് നെഞ്ചോടു ചേര്‍ത്തു കിടക്കുന്ന സ്വാസികയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കൊച്ചു കൊച്ചു റോളുകളില്‍ അഭിനയം ഒതുങ്ങിയെങ്കിലും മിനിസ്ക്രീനിലൂടെ തന്റെ മികച്ച അഭിനയം കാഴ്ച വയ്ക്കാന്‍ സ്വാസികയ്ക്കായി. പിന്നെ ഡാന്‍സറായും അവതാരികയായും ആല്‍ബങ്ങളിലും ഹൃസ്വചിത്രങ്ങളിലും തുടങ്ങി ക്യാമറക്കണ്ണുകളില്‍ മുഴുവന്‍ നിറയാന്‍ തുടങ്ങി. ഇതുവരെ ഏതാണ്ട് 40ലേറെ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്.
തികച്ചും അപ്രതീക്ഷിതം ആയിരുന്നു അവാര്‍ഡെന്ന് താരം നേരത്തേ പ്രതികരിച്ചിരിന്നു. ‘പത്തു വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച- താഴ്ചകളും കഷ്ടപ്പാടുകളും ഒക്കെ ഉണ്ടായിരുന്നു, അതിനെല്ലാം പകരമായി കിട്ടിയ ഒരു വലിയ അംഗീകാരം തന്നെയാണ് ഈ അവാര്‍ഡ്. ഈ കഷ്ടതകള്‍ നിറഞ്ഞ വര്‍ഷത്തില്‍ ഇങ്ങനെ വിലമതിക്കാനാവാത്ത ഒരു കാര്യം ഉണ്ടായതില്‍ വളരെയധികം സന്തോഷം,’ സ്വാസിക പറഞ്ഞു.