മലയാളികളുടെ പ്രിയ യുവതാരം ഉണ്ണി മുകുന്ദനെ പ്രശംസിച്ചുള്ള ഒരു പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വെച്ചത് മുതലാണ് സ്വസികയും ഉണ്ണി മുകുന്ദനും പ്രണയത്തിലാണ് എന്ന രീതിയിലുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു തുടങ്ങിയത്. ഇരുവരും പ്രണയം നിരാകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഗോസിപ്പ് വാർത്തകൾ സോഷ്യൽ മീഡിയയിൽ കാണുവാൻ സാധിക്കുന്നുണ്ട്. ആ ഗോസ്സിപ്പുകളെ കുറിച്ച് സ്വസിക പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ.
ഒറീസ എന്ന ചിത്രം മുതൽക്കേ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഒരു താരമാകാൻ ഉണ്ണി നടത്തിയിട്ടുള്ള കഠിനാദ്ധ്വാനം ഞാൻ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കരായി ഉണ്ണിയെ കണ്ടപ്പോൾ അഭിനന്ദിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. ഒരു ഗോസിപ്പ് ഉണ്ടാക്കുവാൻ തക്ക എന്താണ് എന്റെ കുറിപ്പിൽ ഉണ്ടായിരുന്നത് എന്ന് എനിക്കറിയില്ല. ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. ഇനി എന്നും ഇങ്ങനെ തന്നെയായിരിക്കും.
ഗോസിപ്പുകൾ ഉണ്ടായപ്പോൾ ഞാൻ ഉണ്ണിയെ വിളിച്ച് മാപ്പ് ചോദിച്ചു. പക്ഷേ ഉണ്ണി വളരെ കൂളായിരുന്നു. ഞങ്ങൾ ഇത് പറഞ്ഞ് ഒത്തിരി ചിരിക്കുകയും ചെയ്തു. ഞാൻ സിനിമകൾ കാണുകയും എന്റെ സഹപ്രവർത്തകരെ അവരുടെ മികച്ച പ്രകടനം കാണുമ്പോൾ വിളിച്ച് അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. അതിപ്പോൾ ലാലേട്ടനായാലോ അനു സിതാര ആയാലോ ഞാൻ അഭിനന്ദിക്കാറുണ്ട്.
മാട്രിമോണിയൽ സൈറ്റുകളിലൂടെ എന്റെ അച്ഛനുമമ്മയും എനിക്ക് നല്ലൊരു ചെക്കനെ തേടിക്കൊണ്ടിരിക്കുകയാണ്. എന്റെ പാഷൻ തുടരുവാൻ സമ്മതിക്കുന്ന ഒരാളെ ജീവിത പങ്കാളിയായി ലഭിക്കുവാനാണ് എനിക്ക് ആഗ്രഹം.