തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മോഹൻലാൽ നായകനായി എത്തിയ ചിത്രമായ ആറാട്ട്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലെ ‘താരുഴിയും’ ഗാനം പുറത്തിറങ്ങി. ആഘോഷത്തിമിർപ്പിൽ മനസിൽ സന്തോഷം നിറയുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വിഷു ആഘോഷമാണ് പാട്ടിൽ നിറയെ.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Aaraattu-Featured-New-7.jpg?resize=788%2C443&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Aaraattu-New-Featured-1.jpg?resize=788%2C443&ssl=1)
അന്തരിച്ച മഹാനടൻ നെടുമുടി വേണുവിനോട് ഒപ്പമാണ് മോഹൻലാൽ ഈ ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികൾ എന്നും കാണാൻ കൊതിക്കുന്ന പ്രിയപ്പെട്ട ലാൽ ഭാവങ്ങളായി ഗാനരംഗങ്ങളിൽ ഉടനീളം കാണാൻ കഴിയുന്നത്. ഫെബ്രുവരി പതിനെട്ടിന് ആണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴും ചിത്രത്തിന് എതിരെ ഉയർന്നുവന്ന കുപ്രചാരണങ്ങൾക്ക് എതിരെ സംവിധായകന് ബി ഉണ്ണികൃഷ്ണന് തന്നെ രംഗത്തെത്തി.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Araattu-featured-3.jpg?resize=788%2C443&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Araattu-Mohanlal-Dance-New.jpg?resize=788%2C443&ssl=1)
നെയ്യാറ്റിന്‍കര ഗോപൻ എന്ന കഥാപാത്രമായാണ് ആറാട്ടില്‍ മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന് പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയരാഘവന്, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്, ലുക്മാന്, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്, നേഹ സക്സേന, സീത തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/tharuni-featured.jpg?resize=788%2C443&ssl=1)