തല എന്ന ഓമനപേരിട്ട് ആരാധകർ വിളിക്കുന്ന അജിത്തിന്റെയും ഭാര്യയും നടിയുമായ ശാലിനിയുടെയും മക്കളാണ് അനൗഷ്കയും ആദ്വിക്കും. ഇവരെ മാതാപിതാക്കൾക്കൊപ്പം കണ്ടാൽ ആരാധകർ വെറുതെ വിടാറില്ല. അനൗഷ്ക ഇടയ്ക്കിടെ അജിത്തിനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആദ്വിക്കിനെ അങ്ങനെയൊന്നും കാണാറില്ലായിരുന്നു. ഇപ്പോഴിതാ ആദ്വിക്കും ശാലിനിയും ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം സഷ്ടിക്കുകയാണ്. ഇരുവരും കാറിൽ സഞ്ചരിക്കവെ ഒരു ആരാധകൻ എടുത്ത ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വയറലായിരിക്കുന്നത്.
മേക്കപ്പില്ലാതെ സാധാരണ വേഷത്തിൽ കൈയിൽ പഴയ മോഡൽ മൊബൈലുമായി പ്രത്യക്ഷപ്പെടുന്ന ശാലിനിയെ കണ്ട് ആരാധകർ അമ്പരപ്പിലാണ്. മടിയിലിരിക്കുന്ന മകനെ നോക്കി ‘കുട്ടിത്തല’ തന്നെയാണെന്നും ആരാധകർ പറയുന്നുണ്ട്. സ്മാർട്ട് ഫോൺ തരംഗമാകുന്ന ഈ കാലത്ത് ശാലിനിയും അജിതും സ്മാർട്ട് ഫോൺ ഉപയോഗിക്കാറില്ലെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. 3310 മോഡൽ നോക്കിയ ഫോൺ കൈയിൽ പിടിച്ചുകൊണ്ടുള്ള ശാലിനിയുടെ ചിത്രം വൈറലായതോടെയാണ് താരദമ്പതികളുടെ ലളിത ജീവിതം ആരാധകർ ഏറ്റെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2000 ൽ അജിത്തും ശാലിനിയും വിവാഹിതരാവുകയും 2008 ൽ ഇരുവർക്കും മകൾ ജനിക്കുകയും 2015 ൽ മകൻ ജനിക്കുകയും ചെയ്തു.