നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ.കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു തോമസ്,ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ,വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഴുനീള കോമഡി ചിത്രമായി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾക്ക് ആദ്യ ഷോ മുതൽ തന്നെ ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ഷെബിൻ ബക്കർ മനസ്സ് തുറക്കുകയാണ്. മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ഒരു ചിത്രമാണ് തന്റെ സ്വപ്നം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷെബിൻ ബക്കർ ഇപ്പോൾ.
ഈ കൂട്ടുകെട്ട് ഒന്നിക്കുവാൻ ആയി ആരാധകർ കാത്തിരിക്കുകയാണ്. ഇങ്ങനെ ഒരു ചിത്രം ഒരുക്കുവാൻ ഞാനും കാത്തിരിക്കുകയാണ്,ഷെബിൻ ബക്കർ പറഞ്ഞു.