ചരിത്രമായി മാറുകയാണ് നടനവിസ്മയം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം. കേരളത്തിൽ 626 സ്ക്രീനുകളിൽ ഉൾപ്പെടെ ലോകം മുഴുവൻ 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ആയത്. വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ആയത്.
ചിത്രത്തിന്റെ യു എ ഇ പ്രീമിയറിന്റെ ആദ്യ കളക്ഷൻ കണക്കുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആകെ 64 തിയറ്ററുകളിലാണ് യു എ ഇയിൽ മാത്രം ചിത്രം റിലീസ് ചെയ്തത്. യു എ ഇയിലെ 368 പ്രദർശനങ്ങളിൽ നിന്ന് 2.98 കോടി രൂപയാണ് മരക്കാർ നേടിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. യു എ ഇയിൽ ആദ്യദിനം 35,879 ടിക്കറ്റുകളാണ് വിറ്റു പോയതെന്നും അദ്ദേഹം അറിയിച്ചു.
നീണ്ട കാത്തിരിപ്പിന് ശേഷം ഡിസംബർ രണ്ടിന് ആയിരുന്നു ചിത്രം റിലീസ് ആയത്. റിലീസ് ദിനത്തിൽ തന്നെ 16000 പ്രദർശനങ്ങൾ നടത്തുമെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. റിലീസിന് മുമ്പ് തന്നെ ചിത്രം 100 കോടി നേടിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ആശിർവാദ് സിനിമാസ് ആണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം തിയതി പുലർച്ചെ 12 മണിക്ക് തന്നെ കേരളത്തിൽ പ്രദർശനം ആരംഭിച്ചിരുന്നു. എറണാകുളത്തെ സരിത തിയറ്ററിൽ മോഹൻലാൽ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തി.
#Mohanlal‘s #Marakkar creates HISTORY in UAE.
The film’s premiere has grossed ₹2.98 cr from 368 shows & 35,879 admits.
Best opening ever for a Malayalam film.
— Manobala Vijayabalan (@ManobalaV) December 2, 2021